ചെങ്ങന്നൂര്‍: വൃദ്ധദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിനുഷേം രക്ഷപെടാന്‍ ശ്രമിച്ച രണ്ടു ബംഗ്ലാദേശികള്‍ പിടിയിലായി. ലബ്ലു, ജുവല്‍ എന്നിവരെയാണ് കോറമണ്ഡല്‍ എക്സ്പ്രസില്‍ നിന്ന് ആര്.പി.എഫ് കസ്റ്റഡിയിലെടുത്തത്. വിശാഖപട്ടണത്തുള്ള ഇവരെ നാളെ കേരളത്തിലെത്തിക്കും.
മോഷണം പോയ സ്വര്‍ണാഭരണങ്ങളും പ്രതികളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വെണ്മണി കൊടുകുളഞ്ഞി കരോട് പാറച്ചന്ത ജംഗ്ഷനു സമീപം ആഞ്ഞിലിമൂട്ടില്‍ കെ.പി. ചെറിയാന് (കുഞ്ഞുമോന്75), ഭാര്യ ലില്ലി (68) എന്നിവരെയാണ് വീട്ടില്‍ പണിക്കെത്തിയ ലബ്ലുവും ജുവലും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കമ്പിപ്പാരകൊണ്ട് തലയ്ക്കടിയേറ്റാണ് ചെറിയാന് മരിച്ചത്. മൃതദേഹത്തിനു സമീപം കമ്പിപ്പാര കിടപ്പുണ്ടായിരുന്നു. മണ്‍വെട്ടികൊണ്ടുള്ള വെട്ടേറ്റാണ് ലില്ലി മരിച്ചത്.