തൃശൂര്‍: മലയാളത്തിന്റെ ആദ്യത്തെ ട്രാന്‍സ്‌വുമണ്‍ കവി വിജയരാജമല്ലികയ്ക്ക് ഇത് സ്വപ്‌നസാഫല്യം. വിജയരാജമല്ലയുടെ കഴുത്തില്‍ തൃശൂര്‍ മണ്ണുത്തി സ്വദേശി ജാഷി താലി ചാര്‍ത്തിയത് തൃശൂര്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ഹാളിലാണ്.

തന്റെ കാമുകനെ വസന്തസേന്‍ എന്ന് പലവുരു വിജയരാജമല്ലിക എഴുത്തുകളില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌വുമണ്‍ കവയിത്രിയായ വിജയരാജമല്ലിക ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറുകയായിരുന്നു. വിവാഹിതയാകണമെന്ന ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചതുമാണ്. മണ്ണുത്തി സ്വദേശിയായ ജാഷിം എന്ന യുവാവ് മല്ലികയുടെ ജീവിതത്തിന്റെ ഭാഗമായത് ഇതിനൊക്കെ ശേഷമാണ്. പ്രണയത്തിനെതിരെ ജാഷിമിന്റെ വീട്ടുകാരുടെ ഭാഗത്തുനിന്ന് അടക്കം ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. ഇടക്കമുള്ള എല്ലാ തടസ്സങ്ങളെയും മറികടന്നാണ് ഇവര്‍ വിവാഹിതരായത്.

LEAVE A REPLY

Please enter your comment!
Please enter your name here