പാലാരിവട്ടം മേല്‍പ്പാലം: ടി.ഒ. സുരജ് അടക്കം 4 പേര്‍ അറസ്റ്റില്‍

0

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് അടക്കം നാലു പേര്‍ അറസ്റ്റില്‍. നിര്‍മ്മാണ കമ്പനിയായ ആര്‍.ഡി.എസ് പ്രോജക്ട് എം.ഡി: സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ എം.ഡി : ബെന്നി പോള്‍, ആര്‍.ബി.ഡി.സി.കെ മുന്‍ അസിസ്റ്റന്റ് മാനേജന്‍ പി.ഡി. തങ്കച്ചന്‍ എന്നിവരാണ് അറസറ്റിലായ മറ്റുള്ളവര്‍.

മേല്‍പ്പാലം അപകടത്തിലായതിനെ തുടര്‍ന്ന് മന്ത്രി ജി. സുധാകരന്‍ മേയ് മൂന്നിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് എറണാകുളം യൂണിറ്റ് എഫ.ഐ.ആര്‍. രജിസറ്റര്‍ ചെയ്തത്. പൊതുമരാമത്ത് മന്ത്രിയുടെ സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2016 ലാണ് പാലാരിവട്ടം പാലം നിര്‍മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here