ഇലഞ്ഞിത്തറ മേളം പെയ്തിറങ്ങി, പിന്നെ വര്‍ണ്ണക്കാഴ്ചകളുടെ കുടമാറ്റം

0

തൃശൂര്‍: വടക്കുനാഥന്റെ തിരുമുറ്റത്ത് ഒരുവട്ടം കൂടി ഇലഞ്ഞിത്തറമേളം പെയ്തിറങ്ങി. കണ്ണും കരളും നിറച്ച് പൂരനഗരിയില്‍ വര്‍ണക്കാഴ്ച്ചകളുടെ കുടമാറ്റം.

ഇലഞ്ഞിത്തറ മേളത്തിനുശേഷം പാറമേക്കാവ് ഭഗവതി തെക്കേ ഗോപുരനടിയിലൂടെ പുറത്തേക്കിറങ്ങുന്ന ചടങ്ങ് നടന്നു. വൈകുന്നേരം 5.30 ഓടെയാണ് കുടമാറ്റത്തിനു തുടക്കമായത്. അണിനിരന്നിരിക്കുന്ന ഗജവീരന്‍മാരുടെ പൊലിമയും വര്‍ണക്കുടകളുടെ ദൃശ്യഭംഗിയും മനസിലാവാഹിച്ച് ഓരോ പൂരപ്രേമിയുടെയും മനം കുളിര്‍ക്കുന്ന നിമിഷങ്ങള്‍ക്കാണ് പിന്നെ പൂരനഗരി സാക്ഷ്യം വഹിച്ചത്. വര്‍ണകുടകളുമായ തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും 15 വീതം ആനകള്‍ മുഖാമുഖം അണിനിരന്നു.

പൂരനഗരിയെ ആവേശത്തിലാക്കി രാവിലെ മുതല്‍ ചെറു പൂരങ്ങള്‍ എത്തിതുടങ്ങിയിരുന്നു. രാവിലെ അഞ്ചിന് കണിമംഗലം ശാസ്താവിന്റേതായിരുന്നു ആദ്യ ഊഴം. പിന്നാലെ പനമുക്കുംപിള്ളി ശാസ്താവ്, ചെമ്പൂക്കാവ് കാര്‍ത്യായനി, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി പൂരങ്ങളും വടക്കുംനാഥ ക്ഷേത്രത്തിലേക്കെത്തി. മറ്റു പൂരങ്ങളും ഒന്നിനു പുറകെ ഒന്നായി എത്തിയതോടെ പൂരനഗരി ആവേശത്തേരിലേറി.

LEAVE A REPLY

Please enter your comment!
Please enter your name here