ഹാമര്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകരുടെ അറസ്റ്റ് രേഖപ്പെടുത്തി

0

കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ തലയില്‍ ഹാമര്‍ വീണ് വിദ്യാര്‍ത്ഥിയായ അഫീല്‍ ജോണ്‍സണ്‍ മരിച്ച കേസില്‍ സംഘാടകരായ മൂന്ന് കായിക അധ്യാപകരുടെ അറസ്റ്റ് രേഖപ്പെടുത്തി.

റഫറി മുഹമ്മദ് കാസിം, ത്രോ ജഡ്ജ് ടി ഡി മാര്‍ട്ടിന്‍, സിഗ്‌നല്‍ ചുമതലയുണ്ടായിരുന്ന ഒഫീഷ്യല്‍ കെ വി ജോസഫ് എന്നിവരാണ് പാലാ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ, പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here