അനാശാസ്യം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍, ഓര്‍ത്തഡോക്‌സ് സഭയില്‍ മൂന്നു വൈദികര്‍ക്കെതിരെ നടപടി

0
2

കോട്ടയം: അനാശാസ്യം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ മൂന്നു വൈദികശര സഭയുടെ കീഴിലുള്ള പളളികളില്‍ ആത്മീയചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനത്തില്‍പ്പെട്ട കൂരോപ്പട സ്വദേശി ഫാ. വര്‍ഗീസ് മാര്‍ക്കോസ്, മീനടം സ്വദേശി ഫാ. വര്‍ഗീസ് എം. വര്‍ഗീസ് (ജിനൊ), പാര്‍ക്കില്‍ സ്വദേശി ഫാ. റോണി വര്‍ഗീസ് എന്നിവരെയാണ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പൊലീത്താ താല്‍ക്കാലികമായി മാറ്റിനിര്‍ത്തിയത്.

വിശ്വാസികളില്‍ നിന്നു ഒട്ടേറെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. വൈദികരെ പുറത്താക്കിക്കൊണ്ടുള്ള മെത്രാപ്പൊലീത്തായുടെ കല്‍പ്പന ഞായറാഴ്ച പള്ളികളില്‍ വായിക്കുമെന്നാണ് വിവരം. പ്രാഥമിക നടപടി മാത്രമാണിപ്പോള്‍ എടുത്തിട്ടുള്ളത്. അടുത്തുചേരുന്ന കോട്ടയം ഭദ്രാസന കൗണ്‍സില്‍ വിഷയം ചര്‍ച്ചചെയ്‌തേക്കും. തുടര്‍ന്ന് അന്വേഷണ കമ്മിഷനെ നിയമിക്കുകയാണ് ചട്ടക്രമം. ഈ കമ്മിഷന്‍ റിപ്പോര്‍ട്ടാകും വൈദികരുടെ ഭാവി തീരുമാനിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here