ലത്തീ തിരുവനന്തപുരം അതിരൂപതയ്ക്കു പുതിയ ഇടയന്‍, മോണ്‍. തോമസ് ജെ നെറ്റോ അഭിഷിക്തനായി

തിരുവനന്തപുരം | ലത്തീന്‍ തിരുവനന്തപുരം അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി മോണ്‍സിഞ്ഞോര്‍ തോമസ് ജെ. നെറ്റോ അഭിഷിക്തനായി. ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ എം സൂസപാക്യം മുഖ്യകാര്‍മികനുമായി. സമൂഹ ദിവ്യബലിക്കൊപ്പമായിരുന്നു അഭിഷേക ചടങ്ങുകള്‍.

റോമില്‍നിന്നുള്ള പ്രഖ്യാപനം വായിച്ചുകൊണ്ടാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ലിയോ പോള്‍ദോ ജിറേല്ലി ചടങ്ങില്‍ വചനസന്ദേശം നല്‍കി. മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലീമീസ് കാതോലിക്കാ ബാവാ സുവിശേഷ പ്രഘോഷണം നടത്തി. കൈവയ്പ് കര്‍മം, സുവിശേഷ ഗ്രന്ഥം നിയുക്ത മെത്രാന്റെ ശിരസ്സില്‍വച്ച് പ്രതിഷ്ഠാപന പ്രാര്‍ഥന, തൈലാഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ക്കുശേഷം സ്ഥാനചിഹ്നങ്ങളായ അംശവടി, അംശമുടി (തൊപ്പി), മോതിരം എന്നിവ അണിയിച്ചു. തുടര്‍ന്ന് എല്ലാ മെത്രാന്മാരും പുതിയ ആര്‍ച്ച് ബിഷപ്പിനു സമാധാന ചുംബനം നല്‍കി.

ഡോ എം. സൂസപാക്യം വിരമിച്ച സാഹചര്യത്തിലാണ നിയുക്ത ആര്‍ച്ച് ബിഷപ്പായി മോണ്‍. തോമസ് ജെ. നെറ്റോയെ ഫെബ്രുവരി 2നു മാര്‍പാപ്പ നിയമിച്ചത്. പുതിയതുറ സെന്റ് നിക്കോളാസ് ഇടവകാംഗമായ ഡോ. തോമസ് നെറ്റോ (58) തിരുവനന്തപുരം ലത്തീന്‍ അതിരൂപത ശുശ്രൂഷകളുടെ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നാണ് അതിരൂപതയുടെ പുതിയ ഇടയാനാകുന്നത്.

Archbishop of the Latin Archdiocese of Thiruvananthapuram. Thomas J. Neto was anointed.

LEAVE A REPLY

Please enter your comment!
Please enter your name here