കൈയേറ്റം തെളിയിച്ചാല്‍ സ്വത്ത് എഴുതി തരാമെന്ന് തോമസ് ചാണ്ടി, സഭയില്‍ പ്രതിപക്ഷ ബഹളം

0

തിരുവനന്തപുരം: കായല്‍ കൈയേറി റിസോര്‍ട്ട് പണിതെന്ന ആരോപണം നേരിടുന്ന തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം. നിയമസഭയില്‍ രാവിലെ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി ബഹളം ഉയര്‍ത്തുകയായിരുന്നു. ഭൂമി കൈയേറ്റക്കാരന്‍ തോമസ് ചാണ്ടി രാജിവയ്ക്കുക, സര്‍ക്കാര്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. താന്‍ കായല്‍ കൈയേറിയതായി തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതി തരാമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയ്ക്ക് തോമസ് ചാണ്ടി മറുപടി നല്‍കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here