പരാമര്‍ശം പോരാ, വിധി പകര്‍പ്പില്‍ വിമര്‍ശനമുണ്ടെങ്കില്‍ രാജിയെന്ന് തോമസ് ചാണ്ടി

0

കൊച്ചി: കായല്‍ കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതി വാക്കാന്‍ പരാമര്‍ശനം നടത്തിയെന്നു കരുതി രാജിവയ്ക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. വിധിയില്‍ തനിക്കെതിരെ വിമര്‍ശനങ്ങളുണ്ടെങ്കില്‍ ആ നിമിഷം രാജി വയ്ക്കും. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും ബുധനാഴ്ച വൈകുന്നേരം വീണ്ടും മാധ്യമങ്ങളെക്കാണുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. കൈയേറ്റത്തില്‍ താന്‍ കുറ്റക്കാരനെന്ന് കോടതി പറഞ്ഞിട്ടില്ല. വിധിയോടെ തനിക്കുണ്ടായിരുന്ന 90 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും തോമസ് ചാണ്ടി അവകാശപ്പെട്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here