വിവാഹാഭ്യര്‍ത്ഥ നിരസിച്ചതിന് യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

0

കൊച്ചി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് തിരുവല്ലയില്‍ യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. ശരീരത്തില്‍ 65 ശതമാനം പൊള്ളലേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയുടെ രക്തസമ്മര്‍ദ്ദം ഇന്ന് രാവിലെയോടെ ഉയരുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തിരുവല്ലയില്‍ നടുറോഡില്‍ വച്ച് പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കത്തികൊണ്ട് വയറ്റില്‍ കുത്തിയശേഷം തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണം നടത്തിയ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ നാട്ടുകാര്‍ പിടികൂടി തിരുവല്ല പോലീസിനെ ഏല്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here