തൃശൂര്‍: ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആഴ്ചയില്‍ രണ്ടു ദിവസം എഴുന്നള്ളിക്കാന്‍ അനുമതി. നാട്ടാന നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.

തൃശൂര്‍ പാലക്കാട് ജില്ലകളില്‍ കര്‍ശന വ്യവസ്ഥകളോടെ ആഴ്ചയില്‍ രണ്ടു ദിവസം എഴുന്നള്ളിക്കാമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശമുണ്ടായത്. ഈ നിര്‍ദേശമാണ് ജില്ലാ കലക്ടര്‍ ചെയര്‍മാനായ യോഗം അംഗീകരിച്ചത്. മുഴുവന്‍ സമയവും എലിഫന്റ് സ്‌ക്വാഡും വിദഗ്ധ ഡോക്ടര്‍മാരും പരിശോധിക്കണമെന്നും ആവശ്യമായ വിശ്രമവും ചികിത്സയും തുടരണമെന്നും വ്യവസ്ഥയുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ വച്ച് ആന ഇടഞ്ഞോടി രണ്ടുപേരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിലക്കുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here