കണ്ണൂര്‍ | സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും തങ്ങളെ സഹായിച്ചാല്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യാന്‍ മടിക്കില്ലെന്നു തുറന്നടിച്ചും തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. റബറിനു 300 രൂപ താങ്ങുവില പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ നിന്ന് ബി.ജെ.പിക്കു എം.പിമാരില്ലാത്ത കുറവ് പരിഹരിച്ചു തരാമെന്നു അദ്ദേഹം പ്രഖ്യാപിച്ചു. കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വലിയില്ലെന്ന സത്യമോര്‍ക്കുക. നമ്മുക്ക് കേന്ദ്രസര്‍ക്കാരിനോട് പറയാം. നിങ്ങളുടെ പാര്‍ട്ടി ഏതുമാകട്ടെ. ഞങ്ങള്‍ നിങ്ങളെ വോട്ടു ചെയ്തു വിജയിപ്പിക്കാം. നിങ്ങള്‍ വില 300 രൂപയായി പ്രഖ്യാപിച്ച് കര്‍ഷകരില്‍ നിന്നു റബര്‍ ഏറ്റെടുക്കു. നിങ്ങള്‍ക്ക് ഒരു എം.പിമോലുമില്ലെന്ന വിഷണം കുടിയേറ്റ ജനത മാറ്റിത്തരാമെന്നായിരുന്നു ബിഷപ്പിന്റെ പ്രഖ്യാപനം.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം. മാണി ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ റബറിനു 150 രൂപ താങ്ങുവില അനുവദിച്ചിരുന്നു. 2021 ലെ പ്രകടനപത്രികയില്‍ ഇതു 250 രൂപയാക്കുമെന്ന് എല്‍.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നടപ്പാക്കിയിട്ടില്ല. ഇതുകൂടി ചൂണ്ടിക്കാട്ടിയായിരുന്നു ബിഷപ്പിന്റെ നിലപാട് വ്യക്തമാക്കല്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്രിസ്ത്യന്‍ മുസ്ലീം സമുദായങ്ങളുമായി കൂടുതല്‍ അടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതിന്റെ പിന്നാലെ കൂടിയാണ് ബിഷപ്പിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
metropolitan-archbishop-archdiocese-of-thalassery-mar-joseph-pamplany-offers bjp an MP from kerala instead of rubber price