കാസര്‍കോട്: ‘… ചുമയുണ്ട് കുട്ടികളെ, ശ്വാസംമുട്ടുന്നുമുണ്ട്. ബാക്കി അടുത്ത ക്ലാസിലെടുക്കാം…’ ഹോംവര്‍ക്കും നല്‍കി ക്ലാസ് അവസാനിപ്പിച്ചതിനു പിന്നാലെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. കള്ളാര്‍ അടോട്ടുകയ ഗവ. വെല്‍ഫയര്‍ എല്‍.പി. സ്‌കൂളിലെ അധ്യാപിക ചുള്ളിയോടിയിലെ സി. മാധവിയാണ്(47) മരിച്ചത്.

മാധവി വീട്ടില്‍ തനിച്ചായിരുന്നു. ക്ലാസ് അവസാനിപ്പിച്ചതിനു പിന്നാലെ സഹോദരന്റെ മകനെ വിളിച്ച് സുഖമില്ലെന്നും പെട്ടന്നു വരണമെന്നും പറഞ്ഞു. രതീഷ് എത്തിയപ്പോഴേക്കും മാധവി വീടിനുള്ളില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാവധി മരണപ്പെട്ടു.

മൂന്നാം ക്ലാസിലെ കുട്ടികള്‍ക്കു കണക്ക് വിഷയത്തിലാണ് മാധവി ബുധനാഴ്ച ക്ലാസ് എടുത്തത്. വീഡിയോ ഓണ്‍ ആക്കൂ, എല്ലാവരെയും കാണണമെന്ന് പറഞ്ഞുകൊണ്ടാണ് അന്നേദിവസം ക്ലാസ് തുടങ്ങിയതെന്ന് കുട്ടികളും മാതാപിതാക്കളും ഓര്‍ക്കുന്നു. പരേതനായ ടി.ബാബുവാണ് ഭര്‍ത്താവ്.

LEAVE A REPLY

Please enter your comment!
Please enter your name here