അകലക്കുന്നം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന് രണ്ടില ചിഹ്നം

0

കോട്ടയം: അകലക്കുന്നം പഞ്ചായത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം അനുവദിക്കാന്‍ പി.ജെ. ജോസഫിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി. ആറാം വാര്‍ഡായ പൂവത്തിളപ്പിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം സ്ഥാനാര്‍ത്ഥിയായി ജോര്‍ജും ജോസഫ് വിഭാഗത്തിനായി ബിപിന്‍ തോമസും പത്രിക നല്‍കിയിരുന്നു. ബിപിന്‍ തോമസിന് രണ്ടില ചിഹ്നം അനുവദിച്ചുകൊണ്ടാണ് കമ്മിഷന്റെ തീരുമാനം. കാസര്‍കോട് ജില്ലയിലെ ബളാല്‍ പഞ്ചായത്തിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി വിഭാഗം രണ്ടില ചിഹ്നം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here