തിരുവനന്തപുരം: ശിവശങ്കറിനെക്കുറിച്ച് പുസ്തകമെഴുതാന്‍ തുനിഞ്ഞാല്‍ അദ്ദേഹത്തിന്റേതിനെക്കാള് വളരെ വലുതായിരിക്കുമെന്നും ഒത്തിരി രഹസ്യങ്ങളുടെ തുറന്നു പറച്ചിലുണ്ടാകുമെന്നും സ്വപ്നയുടെ മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ ആത്മകഥയിലെ പരാമര്‍ശങ്ങളോട് രുക്ഷമായി പ്രതികരിച്ചുകൊണ്ടാണ് സ്വപ്ന രംഗത്തെത്തിയത്. ഇതോടെ ആദ്യ പിണറായി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കടത്ത് വിവാദം വീണ്ടും ചര്‍ച്ചകളിലേക്കു മടങ്ങിയെത്തി.
സ്വര്‍ണമടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജു പിടിക്കപ്പെട്ടപ്പോള്‍ ഒളിവില്‍ പോകാനും മുന്‍കൂര്‍ ജാമ്യമെടുക്കാനും നിര്‍ദേശിച്ചവരില്‍ ശിവശങ്കറുമുണ്ടായിരുന്നുവെന്ന് കേസിലെ പ്രതി സ്വപ്ന വെളിപ്പെടുത്തി. ആദ്യഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. എന്നാല്‍, വാട്സ്ആപ്പ് ചാറ്റുകള്‍ മുന്നില്‍ വച്ചു ചോദിച്ചപ്പോള്‍ പറയേണ്ടിവന്നു. തന്റേതായി പുറത്തുവന്ന ഓഡിയോ സന്ദേശങ്ങള്‍ ആസൂത്രണത്തിന്റെ ഭാഗമായിരുന്നുവെന്നും സ്വപ്ന സമ്മതിക്കുന്നു. മുന്‍മന്ത്രി കെ.ടി.ജലീലിനും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ലൈഫ് മിഷനുമായി ബന്ധമില്ല. ശ്രീരാമകൃഷ്ണനുമായി വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. ഔദ്യോഗിക വസതിയിലും സ്വകാര്യ ഫ്ളാറ്റിലും പോയി കണ്ടിട്ടുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി.
തനിക്ക് സ്പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചത് എം. ശിവശങ്കറിന്റെ ഒറ്റ ഫോണ്‍കോളിലാണ്. സ്പേസ് പാര്‍ക്കില്‍ ജോലിക്കെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ച കെപിഎംജി കണ്‍സള്‍ട്ടന്‍സിയെ മാറ്റിയാണ് പിഡബ്ല്യൂസിയെ കൊണ്ടുവന്നതെന്നു സ്വപ്ന പറയുന്നു. ജോലിക്കു കറയുമ്പോള്‍ കാര്യമായ ഇന്റര്‍വ്യൂ ഉണ്ടായില്ലെന്നും തന്റെ സര്‍ട്ടിഫിക്കറ്റുകളുടെ നിജസ്ഥതി ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന വ്യക്തമാക്കി.
ശിവശങ്കറുമായുള്ള ബന്ധത്തെ പേഴ്സണല്‍ കംപാനിയന് എന്നാണ് അഭിമുഖങ്ങളില്‍ സ്വപ്ന വിശേഷിപ്പിച്ചത്. മൂന്നു വര്‍ഷമായി തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ വീട്ടില്‍ എത്തുമായിരുന്നു. മാസത്തില്‍ രണ്ടു തവണയെങ്കിലുഗ ചെന്നൈ, ബംഗളുരു തുടങ്ങിയ നഗരങ്ങളിലെവിടേക്കെങ്കിലും യാത്ര ചെയ്യുമായിരുന്നു. പറഞ്ഞതെല്ലാം കണ്ണടച്ചു വിശ്വസിച്ച തന്നെ ശിവശങ്കര്‍ ചൂഷണം ചെയ്യുകയായിരുന്നു. ദുരുപയോഗപ്പെടുത്തി നശിപ്പിച്ചു. ജയിലില്‍ കിടന്നതിനെക്കാള്‍ വേദന ശിവശങ്കര്‍ തള്ളി പറഞ്ഞപ്പോഴാണ് ഉണ്ടായതെന്നും സ്വപ്ന പ്രതികരിക്കുന്നു്. എ ഫോണ്‍ മാത്രമല്ല, ഒരുപാടു സമ്മാനങ്ങള്‍ ശിവശങ്കറിനു നല്‍കിയിട്ടുണ്ട്.
സര്‍ക്കാരുമായുള്ള പോയിന്റ് ഓഫ് കോണ്ടാക്ട് ശിവശങ്കര്‍ ആയിരുന്നു. ലൈഫ് മഷന്‍ കരാറില്‍ യൂണിടാക് കമ്പനിയെ കൊണ്ടുവന്നതെല്ലാം ശിവശങ്കറിന്റെ അറിവോടെയായിരുന്നു. മുഖ്യമന്ത്രിക്കു അറിവുണ്ടായിരുന്നോയെന്ന് അറിയില്ല, അന്വേഷിച്ചിട്ടുമില്ല. ഡിപ്ലോമാറ്റിക് ബാഗേജില്‍ എന്താണെന്ന് ശിവശങ്കറിനു അറിയാമായിരുന്നുവെന്നും കസ്റ്റംസ് ബാഗേജു തടഞ്ഞുവെച്ചപ്പോള്‍ ബന്ധപ്പെട്ടിരുന്നു. കോവിഡ് കാലമായതിനാലാണു താമസിക്കുന്നതെന്നും ഉടനെ വിട്ടുകിട്ടുമെന്നും അദ്ദേഹം മറുപടി നല്കി. എല്ലാം തന്റെ തലയിലാക്കി രക്ഷപെടാനാണ് എല്ലാവരും ശ്രമിച്ചത്. തനിക്കപ്പുറത്തേക്കു അന്വേഷണമില്ല. കസ്റ്റംസ് കേസില്‍ നിന്നു പുറത്തുവന്നു വിവരങ്ങള്‍ തുറന്നു പറയാതിരിക്കാന്‍ എന്്.ഐ.എയെ കൊണ്ടുവന്നത്. ഇതു ശിവശങ്കറിന്റെ മാസ്റ്റര്‍ ബ്രയിന്‍ ആണെന്നാണു വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നു അറിയാന്‍ സാധിച്ചത്.