ചതിച്ചുവെന്നു പറഞ്ഞ ശിവശങ്കറിനു ചിത്രങ്ങൾ നിരത്തി സ്വപ്നയുടെ മറുപടി; ചതിയുടെ പത്മവ്യൂഹം എത്തി

തിരുവനന്തപുരം | ശിവശങ്കറിന്റെ അശ്വത്ഥാമാവ് വെറും ഒരു ആനയ്ക്ക് മറുപടിയുമായി സ്വപ്ന സുരേഷിന്റെ ചതിയുടെ പത്മവ്യൂഹം എത്തി. സ്വപ്ന തന്നെ ചതിച്ചുവെന്നാണ് അശ്വത്ഥാമാവ് വെറും ഒരു ആനയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ പറഞ്ഞതെങ്കിൽ ഇതിൽ പ്രകോപിതയായി രചിച്ച ചതിയുടെ പത്മവ്യൂഹത്തിൽ സ്വപ്ന സുരേഷ് ശിവശങ്കറുമായി അടുത്തിടപഴകുന്ന ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് തന്റെ ജീവിതം പറയുന്നു എന്ന പരസ്യവാചകത്തോടെയാണ് പുസ്തകം വിപണിയിലെത്തിയിരിക്കുന്നത്. 250 രൂപ വിലയുള്ള പുസ്തകം ആമസോണിലും ലഭ്യമാണ്.

‘നീയാ പത്മവ്യൂഹത്തിൽ കിടക്ക്, ഇന്റർനാഷണൽ പ്രോസ്റ്റിറ്റിയൂട്ട്, പൊന്നുച്ചേട്ടനും ഞാനും, ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ, ടോട്ടോ, മുംതാസ് ഇസ്മയിൽ, ശിവശങ്കറിന്റെ പാർവതി, ഊട്ടിയിലെ കുതിര, ചിലന്തിവല, നിയമത്തിന്റെ കൈകളിൽ, വാതിലിൽ വന്നെത്തി നിൽക്കുന്ന മരണം, നഷ്ടങ്ങളുടെ ശരശയ്യ, ആനയും വാളും ആരവവും’ എന്നിങ്ങനെ 13 അദ്ധ്യായങ്ങളിലായാണ് പുസ്തകം.

ശിവശങ്കറിന്റെ ‘പാർവതി’ കയ്യിൽ പച്ച കുത്തിയത്, ശിവശങ്കർ നൽകിയ പുടവയും താലിയും ധരിച്ച്, എന്റെ വീട്ടിൽ ഒരു പിറന്നാളാഘോഷം, റിസോർട്ടിൽ ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ, എന്നിങ്ങനെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളാണ് പുസ്തകത്തിൽ അടിക്കുറിപ്പോടെ കൊടുത്തിരിക്കുന്നത്. എം ശിവശങ്കർ തന്റെ കഴുത്തിൽ താലി ചാർത്തിയെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നുണ്ട്. ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇത് നടന്നത്.

swapna-suresh-autobiography includes intimate moments with sivasankar

LEAVE A REPLY

Please enter your comment!
Please enter your name here