പിഴ അടയ്ക്കാത്തതിന്റെ പേരിൽ മോചനം തടയാനാകില്ല, മണിച്ചനെ ഉടൻ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി | 30.45 ലക്ഷം പിഴ ഒടുക്കാത്തതിനാൽ മോചനം വൈകുന്ന മണിച്ചന്റെ കാര്യത്തിൽ സുപ്രീം കോടതി ഇടപെടൽ. പിഴ അടയ്ക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മണിച്ചന് സുപ്രീം കോടതി നേരത്തെ ഇളവ് അനുവദിച്ചിരുന്നു. എന്നാൽ പിഴ അടയ്ക്കാത്തതിനാൽ മോചനം സാധ്യമായിരുന്നില്ല. കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസ് പരിഗണിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതും, ആറ്റിങ്ങല്‍ ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതും വിധികളുടെ അടിസ്ഥാനത്തില്‍ മണിച്ചന്‍ 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. സർക്കാരിന്റെ നിലപാട് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി.

കേസിലെ മറ്റ് രണ്ട് പ്രതികളായ വിനോദ് കുമാര്‍, മണികണ്ഠന്‍ എന്നിവരെ പിഴ അടയ്ക്കാതെ ജയില്‍ മോചിപ്പിച്ചതായി മണിച്ചന്റെ ഭാര്യ ഉഷയുടെ അഭിഭാഷക മാലിനി പൊതുവാള്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതു കൂടി കണക്കിലെടുത്താണ് മണിച്ചനെയും പിഴ അടയ്ക്കാതെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

supreme court orders to release manichan in kalluvathukkal case immediately

LEAVE A REPLY

Please enter your comment!
Please enter your name here