ഡല്‍ഹി: കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭച്ചിരുന്ന വൈദ്യുതി ഇളവ് ഇനി കിട്ടില്ല. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കുള്ളതിനു തുല്യമായ വൈദ്യുതി ഇളവ് സ്വാശ്രയ സ്ഥാപനങ്ങള്‍ക്കു നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കുന്നതിനെ ചോദ്യം ചെയ്ത് കെ.എസ്.ഇ.ബി. സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കുന്ന നിരക്കില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കും വൈദ്യുതി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവാണ് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് റദ്ദാക്കിയത്.