പട്ടാമ്പി: മിഠായി വാങ്ങാന്‍ സ്‌റ്റേഷനറി കടയില്‍ എത്തിയിരുന്ന സ്‌കൂള്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കടയുടമ ഒളിവില്‍. യു.പി. സ്‌കൂഴിലെ 59 വിദ്യാര്‍ത്ഥിനികളോട് മോശം പെരുമാറ്റം നടത്തിയ ഇയാള്‍ക്കെതിരെ തൃത്താല പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

കക്കാട്ടിരി സ്വദേശി പുലേരി വളപ്പില്‍ കൃഷ്ണനെ(57)തിരെയാണ് കേസ് എടുത്തിരിക്കുന്നത്. വീട്ടിലും കടയിലും എത്താതെ മാറി നില്‍ക്കുന്ന ഇയാള്‍ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്. വ്യാഴാഴ്ച ഒരു കുട്ടിയില്‍ നിന്നും ചൂഷണ വിവരം അറിഞ്ഞ അധ്യാപകരും രക്ഷിതാക്കളും നടത്തിയ തുടരന്വേഷണത്തിലാണ് കൂടുതല്‍ കുട്ടികള്‍ തങ്ങളുടെ ദുരനുഭവം പങ്കുവച്ചത്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാലയത്തിലെത്തി കുട്ടികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. കുട്ടികള്‍ക്ക് കൗണ്‍സലിങും മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസും ആരംഭിച്ചിട്ടുണ്ട്. പത്തു കുട്ടികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here