കായിക മാമാങ്കത്തിന് ട്രാക്ക് ഉണര്‍ന്നു, ആദ്യ ദിനം പാലക്കാട് മുന്നില്‍

0
22
  • First Day Update…
  • സംസ്ഥാന സ്‌കൂള്‍ കായികമേള ആദ്യ ദിനം പിന്നിടുമ്പോള്‍ 35 പോയിന്റുമായി പാലക്കാട് മുന്നില്‍. എറണാകുളം (32 പോയിന്റ്) രണ്ടാമതും കോഴിക്കോട് (27 പോയിന്റ്) മുന്നാം സ്ഥാനത്തുമാണ്. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസിലാണ് (12പോയിന്റ്) മുന്നില്‍. കല്ലടി സ്‌കൂള്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ പിന്നിലുണ്ട്. നാട്ടിക ഗവ. ഫിഷറീറാണ് 10 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. 98 ല്‍ 18 ഫൈനലുകള്‍ പൂര്‍ത്തിയായ ആദ്യദിനത്തില്‍ മൂന്നു മീറ്റ് റിക്കോര്‍ഡുകളാണ് പിറന്നത്.

കണ്ണുര്‍: സംസ്ഥാന സ്‌കൂള്‍ കായിക മാമാങ്കം കണ്ണൂരില്‍ തുടങ്ങി. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം മാര്‍ ബേസില്‍ താരം എന്‍.വി. അമിത്തിനാണ് ആദ്യ സ്വര്‍ണം. പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ പാലക്കാട് കല്ലടിയുടെ സി. ചാന്ദ്‌നിയും ജൂനിയര്‍ ആണ്‍കുട്ടികളുശട 3000 മീറ്ററില്‍ പട്ടഞ്ചേരി സ്‌കൂളിലെ ജെ. റിജോയും സ്വര്‍ണ്ണം നേടി.

ആദ്യദിനം 18 ഇനങ്ങളില്‍ ഫൈനല്‍ നടക്കും. വൈകുന്നേരമാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ.

LEAVE A REPLY

Please enter your comment!
Please enter your name here