വിഷാംശം കണ്ടെത്തിയ അമൃതം പൊടിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നത് ആര് ?, ഭക്ഷ്യ സുരക്ഷാ വിഭാഗം സംസ്ഥാനതല പരിശോധനയ്ക്ക്

കൊച്ചി| ആറു മാസം മുതല്‍ മൂന്നു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കു അങ്കന്‍വാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയുടെ ഗുണനിലവരാം സംസ്ഥാനതലത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിക്കും. എറണകുളം ജില്ലയില്‍ വിതരണം ചെയ്യാന്‍ കുടുംബശ്രീ നിര്‍മ്മിച്ച ബാച്ചില്‍ കാന്‍സറിനു കാരണമായേക്കാവുന്ന വിഷാംശങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

വിഷാംശം കണ്ടെത്തിയ അമൃതം പൊടി ഉല്‍പ്പാദിപ്പിച്ച എടയ്ക്കാട്ടുവയലിലെ കുടുംബശ്രീ യൂണിറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. ഇവിടെ ഉല്‍പ്പാദിപ്പിച്ച 2000 കിലോ അമൃതം പൊടി വിതരണത്തിനു നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. അഫ്‌ളടോക്‌സില്‍ ബി 1 എന്ന കരളിലെ ക്യാന്‍സറിനു കാരണമായേക്കാവുന്ന വിഷവസ്തുവാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയത്.

കുട്ടികള്‍ക്കു നല്‍കാന്‍ തയാറാക്കുന്ന പൊടി തയാറാക്കുന്നത് വിവിധ സ്ഥലങ്ങളിലുള്ള കുടുംബശ്രീ യൂണിറ്റുകളാണ്. ഇത്തരത്തില്‍ തയാറാക്കുന്ന പൊടിയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സ്ഥിരം സംവിധാനമില്ലെന്നാണ് പുറത്തുവരുന്ന വിവരം. റാന്‍ഡം സാമ്പിളുകളുടെ പരിശോധന മാത്രമാണ് നടക്കാറുള്ളത്.

യൂണിറ്റിനെതിരെ കേസെടുത്ത് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പൊടി നിര്‍മ്മിക്കാന്‍ ഉപയോഗിച്ച നിലക്കടലയിലെ ഫംഗസില്‍ നിന്നാകാം വിഷാംശം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ധാന്യങ്ങളുടെ സാമ്പിളുകളും കൂടുതല്‍ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്.

The Food Safety Department will inspect the nectar powder distributed to children through anganwadis at the state level after found the presence of the toxin Aflatoxin B1.

LEAVE A REPLY

Please enter your comment!
Please enter your name here