സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ് ബസുകളില്‍ നിന്ന് യാത്രചെയ്യാം

0

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ക്ലാസ് സര്‍വീസുകളില്‍ ഇന്നി നിന്ന് യാത്ര ചെയ്യാം. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ് ബസുകളില്‍ ഇത്തരത്തില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയ കേരള മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്തു. ഹൈക്കോടതി ഉത്തരവ് മറികടക്കുന്നതിനാണ് ചട്ടഭേദഗതി.

സൂപ്പര്‍ ക്ലാസ് ബസുകളില്‍ സീറ്റിന്റെ ശേഷി അനുസരിച്ചുള്ള യാത്രക്കാരെ മാത്രമേ അനുവദിക്കാവൂവെന്നായിരുന്നു ചട്ടം. ഇതില്‍ സൂപ്പര്‍ ക്ലാസ് എന്ന നിര്‍വചനത്തില്‍ നിന്ന് സൂപ്പര്‍ഫാസ്റ്റ്, എക്പ്രസ് സര്‍വീസുകളെ ഒഴിവാക്കിയാണ് ഭേദഗതി. ദീര്‍ഘദൂരപാതകളിലെ വോള്‍വോ, സ്‌കാനിയ, മള്‍ട്ടി ആക്‌സില്‍ ബസുകള്‍ മാത്രമേ സൂപ്പര്‍ ക്ലാസ് വിഭാഗത്തില്‍ ഉള്‍പ്പെടൂ. ഇവയില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here