നാലു പൂജാത്തറകള്‍, ഒരിടത്ത് ലോട്ടറി പൂജിക്കുന്നു… നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ നിന്ന് പുറത്തുവരുന്നത്

0

വീടിനു സമീപം പ്രത്യേകമായി സ്ഥിതി ചെയ്യുന്ന പൂജാമുറികള്‍. ഒരിടത്ത് പൂജയ്ക്കായി ചിത്രങ്ങള്‍ ചുവരില്‍ തൂക്കിയിരിക്കുന്നു. മറ്റു രണ്ട് ചെറു പൂജാസ്ഥലങ്ങളില്‍ ഒന്നില്‍ ലോട്ടറി പൂജയ്ക്കായി വച്ചിരിക്കുന്നു.

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്തശേഷം വീട്ടിലെത്തിയ ചന്ദ്രന്‍ പൂജാ മുറിയിലെത്തി മകളെ കൊണ്ടുപോയല്ലേയെന്ന് ചോദിച്ച് കരഞ്ഞുവെന്ന് ചില പരിസരവാസികള്‍ പറയുന്നു. ലേഖയും മകള്‍ വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് എഴുതിയ മൂന്നു പേജുകളുള്ള കുറിപ്പില്‍ പൂജാ മുറി കേന്ദ്രീകരിച്ചാണ് ഭര്‍ത്താവും ബന്ധുക്കളും മുന്നോട്ടു പോയിരുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മരണത്തിനുത്തരവാദി ബന്ധുക്കളാണെന്ന് ചുവരില്‍ കുടി അവര്‍ എഴുതിവച്ചിരുന്നു.

ലോട്ടറി പൂജിക്കുന്നതുപോലെ ബാങ്കില്‍ നിന്നു വന്ന ജപ്തി നോട്ടീസും ഇവിടെ പൂജിച്ചിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. സ്ത്രീധനത്തിന്റെ പേരില്‍ വിഷം നല്‍കിയപ്പോഴും ചികിത്സ നല്‍കാതെ ഈ പൂജാമുറിയിലെത്തിക്കുകയായിരുന്നു ചെയ്തത്. പിന്നീട് ലേഖയുടെ വീട്ടിലെത്തിച്ചു. മുമ്പ് ചില മന്ത്രവാദികള്‍ ഇവിടെ എത്തിയിരുന്നുവെന്ന് പരിസരവാസികളും സാക്ഷ്യപ്പെടുത്തുന്നു.

ആഭിചാര ക്രീയകളും അന്ധവിശ്വാസങ്ങളും ഒരു കുടുംബത്തെ തകര്‍ത്തതിന്റെ ചിത്രം കൂടിയാണ് ഇതോടെ പുറത്തുവരുന്നത്. കുടുംബം ക്ഷേത്രത്തില്‍ പോകാറുണ്ടായിരുന്നു. കുറിപ്പ് എഴൂതി വച്ചതിനു പുറമേ ചുമരിലും കാരണക്കാരുടെ പേരുകള്‍ കുറിച്ചിട്ടുണ്ട്. പരിസരവാസികളോട് അധികം അടുപ്പം മണമടഞ്ഞ ലേഖ പുലര്‍ത്തിയിരുന്നില്ല.

പകുതി വിലയ്ക്ക് വീടു വില്‍ക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെയാണ് അമ്മയും മകളും ആത്മഹ്യയിലേക്ക് നീങ്ങിയത്. വില്‍പ്പന നടക്കാതിരിക്കാന്‍ എന്തെല്ലാം നടന്നുവെന്ന അന്വേഷണങ്ങള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട

LEAVE A REPLY

Please enter your comment!
Please enter your name here