വിഴിഞ്ഞത്ത് പ്രത്യേക പോലീസ് സംഘം, ആര്‍. നിശാന്തിനി സ്‌പെഷല്‍ ഓഫീസര്‍

തിരുവനന്തപുരം | തുറമുഖ വിരുദ്ധസമരം ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വിഴിഞ്ഞത്ത് സ്‌പെഷല്‍ ഓഫീസറായി തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. നിശാന്തിനിയെ നിയമിച്ചു. ഏഴു എസ്.പിമാര്‍ക്കും ഇവിടത്തെ ചുമതല നല്‍കി.

അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പ്രത്യേക സംഘത്തിനു സുരക്ഷാച്ചുമതല നല്‍കിയത്. സ്ഥലത്ത് എഴുന്നൂറോളം പൊലീസിനെയും വിന്യസിച്ചു. വിഴിഞ്ഞം പോലീസ് സ്‌റ്റേഷനുനേരെ അടക്കം ഉണ്ടായ ആക്രമങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളിലേക്കു പോലീസ് ഉടന്‍ കടന്നേക്കില്ല. 85 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ആരെയും അറസ്റ്റു ചെയ്തിട്ടില്ല. ശനിയാഴ്ച വിഴിഞ്ഞം മുല്ലൂരിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കില്‍ പൊലീസുകാരെ സ്റ്റേഷനുള്ളിലിട്ടു ചുട്ടു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here