കൊല്ലം: കൊല്ലത്ത് മകന് അമ്മയെ കൊന്നു വീട്ടുവളപ്പില്‍ കുഴിച്ചു മൂടി. സംഭവം ലോകമറിയുന്നത് അമ്മയെ കാണാനില്ലെന്ന് മകള്‍ ഒരാഴ്ച മുന്നേ നല്കിയ പരാതി അന്വേഷിച്ചപ്പോള്‍.
ചെമ്മാമുക്ക് നീതിഗഗര് സ്വദേശിനി സാവിത്രിയമ്മ (84)യാണ് കൊല്ലപ്പെട്ടത്. പരാതി പോലീസിനു മുന്നിലെത്തിയതോടെ വീടു വിട്ട മകന് സുനിലി(84)നെ പിടികൂടിയതോടെയാണ് സത്യങ്ങള്‍ പുറത്തുവന്നത്. ഇയാളുടെ കൂട്ടുപ്രതിയെന്നു സംശയിക്കുന്ന കുട്ടന് ഒളിവിലാണ്.
വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ ഒരു കുഴി നികത്തിയതുപോലുള്ള സ്ഥലം കണ്ടെത്തി. ഇവിടം കുഴിച്ചപ്പോള്‍ ദുര്‍ഗന്ധം പുറത്തുവരുകയായിരുന്നു.