സോളാര്‍ ഇടപാടിലെ വീഴ്ചകള്‍ കണ്ടെത്തിയ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറി

0

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ സോളാന്‍ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും വീഴ്ച സോളാര്‍ കമ്മിഷന്‍ കണ്ടെത്തിയെന്ന് സൂചന. നാലു ഭാഗങ്ങളുളള റിപ്പോര്‍ട്ട് കമ്മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെക്കുറിച്ചാണെന്നാണ് സൂചന. തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം സ്ഥാപിക്കാനായി. ഇതു തട്ടിപ്പിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യം അന്വേഷിച്ച സംഘത്തിനു പൂര്‍ണമായ വിവരങ്ങള്‍ കണ്ടെത്താനാകാതിരുന്നതും വീഴ്ചയായി വിലയിരുത്തുന്നു.
റിപ്പോര്‍ട്ടിനെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കമ്മിഷനില്‍ വിശ്വാസമുണ്ടെന്ന് സരിതാ നായരും പ്രതികരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here