തിരുവനന്തപുരം: സരിതാ നായരെ ലൈംഗിക ചൂഷണത്തിനു വിധേയമാക്കിയതിന്റെ വിശദാംശങ്ങള്‍ മുതല്‍ നല്‍കിയ സഹായങ്ങളും ലഭിച്ച പ്രത്യുപകാരണങ്ങള്‍ വരെ. രാഷ്ട്രീയ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ യു.ഡി.ഫ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍.

സരിതയില്‍ നിന്ന് ഉമ്മന്‍ചാണ്ടി 32 ലക്ഷം രൂപ കൈപ്പറ്റിയെന്ന ഗുരുതരമായ കണ്ടെത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ അഴിമതിനിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.മല്ലേലില്‍ ശ്രീധരന്‍നായരില്‍ നിന്ന് വാങ്ങിയ പണത്തില്‍ നിന്ന് കോഴ നല്‍കിയെന്നാണ് കണ്ടെത്തല്‍. ഉപഭോക്താക്കളെ വഞ്ചിക്കാന്‍ ഉമ്മന്‍ചാണ്ടിയും പേഴ്‌സണല്‍ സ്റ്റാഫിലുള്ളവരും സരിതയെ സഹായിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കാന്‍ തിരുവഞ്ചുര്‍ ശ്രമിച്ചു. എന്നാല്‍ ഇതിന് തെളിവില്ല. ആര്യാടന്‍ മുഹമ്മദ് ടീം സോളാര്‍ കമ്പനിയില്‍ നിന്ന് 27 ലക്ഷം ഔദ്യോഗിക വസതിയില്‍ വച്ച് കൈപ്പറ്റി. ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സരിത ഭീഷണിപ്പെടുത്തിയിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളില്‍ നിന്നുമുള്ള ബന്ധങ്ങള്‍ ഉമ്മന്‍ ചാണ്ടിയുമായി ബന്ധമുള്ളവയാണ്. ജിക്കുമോന്‍, സലിം രാജ്, ടെന്നി ജോപ്പന്‍, ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള എന്നിവര്‍ സരിത ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിലേക്ക് നിരന്തരം വിളിച്ചു. തുടങ്ങി നിരവധി കണ്ടെത്തലുകളാണ് കമ്മിഷന്‍ നടത്തിയിട്ടുള്ളത്.
ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കണമെന്നും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. എന്നാല്‍, ലൈംഗിക ചൂഷണത്തിന്റെ വിശദംശങ്ങള്‍ സരിതയുടെ കത്ത് പകര്‍ത്തിയുള്‍പ്പെടുത്തിക്കൊണ്ടാണ് കമ്മിഷന്‍ വിശദീകരിക്കുന്നത്. ബിജു രാധാകൃഷ്ണനില്‍ തുടങ്ങി ഉമ്മന്‍ ചാണ്ടി അടക്കമുള്ള പ്രമുഖര്‍ അടക്കം ജോസ് കെ. മാണിവരെ നീളുന്നതാണ് ഈ പട്ടിക. റിപ്പോര്‍ട്ട് കോണ്‍ഗ്രസിനെ വന്‍ പ്രതിരോധത്തിലേക്ക് തള്ളിവിടുമെന്ന് ഉറപ്പ്.

 

LEAVE A REPLY

Please enter your comment!
Please enter your name here