ഉമ്മന്‍ചാണ്ടി ഊരി;  സോളാര്‍ റിപ്പോര്‍ട്ടില്‍ സരിതയുടെ കത്ത് ഒഴിവാക്കി

0
ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് സരിതാ എസ്. നായര്‍ നല്‍കിയ കത്തും പരാമര്‍ശങ്ങളും നീക്കണമെന്ന്  ഹൈക്കോടതി ഉത്തരവിട്ടു. ഇക്ാര്യമാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ചിരുന്ന ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഹര്‍ജി ഭാഗികമായി ഹൈക്കോടതി അംഗീകരിച്ചു. എന്നാല്‍ റിപ്പോര്‍ട്ടില്‍ നിന്ന് പേരൊഴിവാക്കണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. പ്രമുഖ അഭിഭാഷകനായ കപില്‍ സിബലാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here