തിരുവനന്തപുരം: ഗവര്‍ണര്‍മാരുടെ പ്രസക്തിയെ കുറിച്ച് ആലോചിക്കേണ്ട സമയമായെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍ പദവി ആവശ്യമുണ്ടോയെന്ന് ചര്‍ച്ച ചെയ്തു തീരുമാനിക്കണം. രാഷ്ടപതിയുടെ പ്രതിനിധിയാണ് ഗവര്‍ണര്‍. പ്രസ്താവനകള്‍ നടത്തുന്നതിനു മുമ്പ് ഗവര്‍ണര്‍ ഭരണഘടന വായിക്കണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ വീടുകയറി പ്രചാരണം നടത്താന്‍ സി.പി.എം നേതൃത്വം തീരുമാനിച്ചു. ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി നല്‍കരുതെന്നും അഭ്യര്‍ത്ഥിക്കും. പ്രചാരണം മാര്‍ച്ച് 23നു അവസാനിപ്പിക്കും. സംയുക്ത സമരങ്ങളില്‍ പാര്‍ട്ടി പങ്കാളിയാകുമെന്നും കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.