കോണ്‍വെന്റിനുള്ളില്‍ അരങ്ങേറിയ ലൈംഗികതയും അതു മൂടിവയ്ക്കാന്‍ നടത്തിയ കൊലപാതകവുമാണ് സിസ്റ്റര്‍ അഭയ കേസ് എന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. പ്രതികള്‍ തമ്മിലുള്ള രഹസ്യബന്ധം അഭയ അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സി.ബി.ഐ കുറ്റപത്രം വിശദീകരിക്കുന്നത്.
കോട്ടയം ബി.സി.എം കോളജിലെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു സിസ്റ്റര്‍ അഭയ. 92 മാര്‍ച്ച് 27നു പുലര്‍ച്ചെ പഠിക്കാനായി എഴുനേറ്റ അഭയ വെള്ളം കുടിക്കാനായി അടുക്കളയിലേക്കു പോകുന്നു. പിന്നീട് ആരും അഭയയെ ജീവനനോടെ കാണുന്നില്ല. മൂന്നു തവണ കോടാലി കൊണ്ട് തലയ്ക്കടിയേറ്റ് അബോധാവസ്ഥയിലായി അഭയ നിലത്തു വീഴ്ന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൊല്ലപ്പെട്ടെന്നു കരുതി അഭയയെ കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ ഉപേക്ഷിച്ചു. അഭയെ കാണാതായതിനെ തുടര്‍ന്ന് മറ്റ് അന്തേവാസികള്‍ അന്വേഷിക്കുന്നു. ഹോസ്റ്റല്‍ അടുക്കളയിലെ റഫ്രിജറേറ്ററിനു സമീപത്ത് അഭയയുടെ ഒരു ചെരുപ്പ് കണ്ടെത്തി. പത്തു മണിയോടെ കിണറ്റില്‍ മൃതദേഹവും കണ്ടു.
സംഭവത്തിനു പിന്നാലെ ജോമോന് പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു. 28 വര്‍ഷവും ഈ കേസിന്റെ പിന്നാലെ ജോമോന് പുത്തന്‍പുരയ്ക്കല്‍ നിലകൊള്ളുകയും ചെയ്തു. 93 ജനുവരിയില്‍ ക്രൈം ബ്രാഞ്ച് മരണം ആത്മഹത്യയാണെന്ന് കണ്ടെത്തി. ഏപ്രിലില്‍ കേസ് സി.ബി.ഐ ഏറ്റെടുത്തു. ഡിസംബര്‍ 30ന് അന്വേഷണ ഉദ്യോഗസ്ഥനായ വര്‍ഗീസ് പി. തോമസ് രാജിവച്ചു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കേസ് ആത്മഹത്യയാക്കാനുണ്ടായ സമ്മര്ന്നം അദ്ദേഹം തുറന്നു പറഞ്ഞു. പിന്നാലെയാണ്, 94 ജൂണ്‍ 2ന് പ്രത്യേക അന്വേഷണ സംഘത്തിനു സി.ബി.ഐ രൂപം നല്‍കിയത്. 96 ല്‍ തുമ്പുണ്ടാക്കാനാകുന്നില്ലെന്നും കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയെ സമീപിച്ചു. ഇതിനെതിരെ അഭയയുടെ പിതാവും കോടതിയിലെത്തി. 97 മാര്‍ച്ച് 20നാണ് സി.ജെ.എം കോടതി പുനരന്വേഷണണത്തിന് ഉത്തരവിട്ടത്. 99 ജൂലൈ 12്ന് അഭയയെ കൊലപ്പെടുത്തിയതാണെന്നും പ്രതികളെ പിടികൂടാനാകുന്നില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. എന്നാല്‍, 2000 ജൂണ്‍ 23ന് ഹര്‍ജി കോടതി തള്ളി. 2005 ല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ മൂന്നാം തവണവയും സി.ബി.ഐ ശ്രമിച്ചു. 2006 ല്‍ കോടതി നിരസിച്ചു.
2007ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന രജിസ്റ്ററില്‍ നിന്ന് അഭയയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട് കാണാതായെന്നും തിരുത്തല്‍ നടന്നുവെന്നുമുള്ള വെളിപ്പെടുത്തലുകള്‍ കേസിനെ കൂടല്‍ വിവാദമാക്കി. 2007ല്‍ കേസ് ഏറ്റെടുത്ത പുതിയ സി.ബി.ഐ സംഘമാണ് പിന്നീടുള്ള നടപടികള്‍ സ്വീകരിച്ചത്.
ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെയാണ് അന്വേഷണത്തിനൊടുവില്‍ സി.ബി.ഐ പ്രതിചേര്‍ത്തത്. 2008 നവംബറില്‍ സി.ബി.ഐ പ്രതികളെ അറസ്റ്റ് ചെയ്തത്. സിസ്റ്റര്‍ സെഫിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വിശദമായ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കിയത. കന്യകയാണെന്ന് സ്ഥാപിക്കാന്‍ കന്യാചര്‍മം കൃത്രിമമായി വച്ചുപിടിപ്പിക്കുന്ന ഹൈമനോപ്ലാസി ശസ്ത്രക്രിയയ്ക്ക് വിധേയമായെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജനും പ്രോസിക്യൂഷന് 29 -ാം സാക്ഷിയുമായ ഡോ. രമയും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും 19-ാം സാക്ഷിയുമായ ഡോ ലളിതാംബിക കരുണാകരനും സി.ബി.ഐ കോടതിയില്‍ ഇക്കാര്യത്തില്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതി ഇക്കാര്യങ്ങളെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.
നൈറ്റ് വാച്ച്മാനായിരുന്ന ചെല്ലമ്മ ദാസിന്റെ മൊഴിയില്‍ തീയതി രേഖപ്പെടുത്താതിരുന്നത പഴുതാക്കി ജോസ് പൂതൃക്കയില്‍ വിചാരണ കൂടാതെ കുറ്റമുക്തമായി. ഫാ. തോമസ് എം. കോട്ടൂര്‍ നേത്തെ കോട്ടയം ബി.സി.എം കോളജില്‍ സൈക്കോളജി വിഭാഗം അധ്യാപകനായിരുന്നു. പിന്നീട് അമേരിക്കയിലേക്കു പോയി. കോട്ടയം അതിരൂപത ചാന്സിലറായിരിക്കെയാണ് കേസില്‍ അറസ്റ്റ് ചെയ്യുന്നത്.