കൊച്ചി: സി.പി.ഐയുടെ ഡി.ഐ.ജി. ഓഫീസ് മാര്‍ച്ചില്‍ എല്‍ദോ എം.എല്‍.എയുടെ കൈ അടിച്ചൊടിച്ചതില്‍ നോട്ടക്കുറവുണ്ടായ സെന്‍ട്രല്‍ എസ്.ഐ വിപിന്‍ദാസിനെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നും എം.എല്‍.എയെ എസ്.ഐ തിരിച്ചറിയേണ്ടതായിരുന്നുവെന്നും കൊച്ചി സിറ്റി അഡീഷണല്‍ കമ്മിഷണറും ഡി.ഐ.ജിയുമായ കെ.പി. ഫിലിപ്പന്റെ ഉത്തരവില്‍ പറയുന്നു. എന്നാല്‍, ലാത്തിച്ചാര്‍ജില്‍ പോലീസിന്റെ ഭാഗത്തു വീഴ്ചയില്ലെന്നും നടപടി ആവശ്യമില്ലെന്നുമാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here