നീണ്ടകരയില്‍ വള്ളത്തിലിടച്ച കപ്പല്‍ കണ്ടെത്തി, നാവികസേനാ ശ്രീലങ്കയിലേക്ക്

0
2

വിഴിഞ്ഞം: നീണ്ടകരയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യതൊഴിലാളികളുടെ വള്ളം ഇടിച്ചു തകര്‍ത്തശേഷം കടന്നുകളഞ്ഞ കപ്പല്‍ കണ്ടെത്തി. ഇന്ത്യന്‍ തീരസംരക്ഷണ സേന നാലര മണിക്കൂര്‍ പിന്തുടര്‍ന്നെങ്കിലും ശ്രീലങ്കന്‍ അതിര്‍ത്തിയിലേക്ക് കപ്പല്‍ കടന്നതിനല്‍ പിടികൂടാനായില്ല. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം നടന്നത്. വള്ളത്തിലുണ്ടായിരുന്ന ആറു തൊഴിലാളികളും രക്ഷപെട്ടു.

സിങ്കപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനിയുടെ അനിയാങ് എന്ന കപ്പലിനെയാണ് വിഴിഞ്ഞം തീരത്ത് നിന്ന് 60 കിലോമീറ്റര്‍ അകലെ വൈകീട്ട് കണ്ടെത്തിയത്. തീരസേന നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും, കപ്പല്‍ നിര്‍ത്താതെ യാത്ര തുടരുകയാണെന്ന് സേനാധികൃതര്‍ പറഞ്ഞു. വിഴിഞ്ഞത്ത് നിന്നുള്ള സി-427 എന്ന കപ്പലും കൊച്ചിയില്‍ നിന്നുമെത്തിയ ഡോര്‍ണിയര്‍ വിമാനവുമാണ് കപ്പലിനെ കണ്ടെത്തിയത്.

വള്ളത്തില്‍ കപ്പലിടിച്ച സംഭവത്തില്‍ കപ്പല്‍ നിരീക്ഷിക്കാനും തിരിച്ചെത്തിക്കാനുമായി നാവികസേനാ വിമാനം ശ്രീലങ്കയിലേക്ക് പുറപ്പെട്ടു. ഹോങ്കോങ് കപ്പലുള്ളത് കൊളംബോ തീരത്താണെന്ന് കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here