കോഴിക്കോട്: ഭാര്യ സിലിയെയും മകള്‍ ആല്‍ഫൈനെയും ജോളിയെക്കൊണ്ടു കൊല്ലിച്ചത് താനാണെന്ന് ജോളിയുടെ ഭര്‍ത്താവ് ഷാജു അന്വേഷണ സംഘത്തോട് സമ്മതിച്ചതായി സൂചന. മണിക്കൂറുകള്‍ നീണ്ടു ചോദ്യം ചെയ്യലുകളില്‍ ഷാജു പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പിതാവ് സക്കറിയയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.

ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട ലോക്കല്‍ സെക്രട്ടറി മനോജിനെ സി.പി.എം പുറത്താക്കി. പ്രാഥമിക അന്വേഷണത്തില്‍ തെറ്റ് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജോളിയുമായി ഷാജു പ്രണയത്തിലായിരുന്നു. ഇവരെ സ്വന്തമാക്കാനാണ് ഭാര്യയെയും മകളെയും ഒഴിവാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ഷാജു കുറ്റം സമ്മതിച്ചതായിട്ടാണ് സൂചന. പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് ഇയാളെ വിട്ടയച്ചത്. ചിലതൊക്കെ ഷാജു സമ്മതിക്കുമ്പോഴും കൊലപാതകത്തിലെ പങ്ക് തെളിയിക്കുന്ന തെളിവുകള്‍ പോലീസിന് ലഭച്ചിട്ടില്ലെന്നാണ് വിവരം.

2014 മേയ് മൂന്നിനാണ് ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍ ഷാജു മരിച്ചത്. സിലി മരിക്കുന്നത് 2016 ജനുവരി 11നാണ്. താമരശേരിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ, ഷാജുവിനെ ദന്ത ഡോക്ടറെ കാണിക്കാന്‍ ക്ലിനിക്കില്‍ കയറിയപ്പോള്‍ സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. 2017 ഫെബ്രുവരിയിലാണ് ഷാജുവും ജോളിയും വിവാഹിരായത്.

LEAVE A REPLY

Please enter your comment!
Please enter your name here