തിരുവനന്തപുരം: പി.എസ്.സി. ഉദ്യോഗാർത്ഥികളുടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എമാരായ ശബരീനാഥും, ഷാഫി പറമ്പിലും ആശുപത്രിയിലേക്കു മാറ്റി. യൂത്ത് കോൺഗ്രസിന്റെ മൂന്നു വൈസ് പ്രസിഡന്റുമാർ നിരാഹാര സമരം തുടങ്ങി.
രണ്ട് എം.എൽ.എമാർ നിരാഹാരം കിടന്നിട്ട് തിരിഞ്ഞുനോക്കാൻ മുഖ്യമന്ത്രിയോ സ്പീക്കറോ തയാറായില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമച്രന്ദൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയത്. റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി, എൻ.എസ്. നുസൂർ എന്നിവരാണ് പകരമായി സമരം തുടങ്ങിയത്.