ഒരാൾക്കുകൂടി കൊറോണ, രോഗിയുടെ ആരോഗ്യനില തൃപ്തികരം

0
3

സംസ്ഥാനത്ത് ഒരാൾക്കുകൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതാടെ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായി. ആശുപത്രയിൽ നിരീക്ഷണത്തിലുള്ള ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആലപ്പുഴയിലുള്ള വിദ്യാര്‍ത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ചൈനയില്‍ നിന്നെത്തിയ മൂന്നു പേരില്‍ ഒരാള്‍ക്കു കൂടിയാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ആശങ്ക വേണ്ട, ഭയക്കാതെ ഒന്നിച്ച് നേരിടാമെന്ന് ആലപ്പുഴ കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിനുശേഷം മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആലപ്പുഴയില്‍ 124 പേരെ വീടുകളില്‍ നിരീക്ഷിക്കുന്നുണ്ട്. 28 ദിവസം അതീവ ജാഗ്രത പുലര്‍ത്തും.

രോഗമുള്ളവതോ രോഗ സാധ്യതയുള്ളവരോ ആരോഗ്യ വകുപ്പിന്റെ മുന്‍കരുതല്‍ നടപടിയുമായി പൂര്‍ണ്ണമായി സഹകരിക്കണം. ആരും അതില്‍ വീഴ്ച വരുത്തരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.