കൂടത്തായി സിലി വധത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

0
21

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. ജോളിയുടെ നിലവിലെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. ജോളിയാണ് ഈ കേസിലും ഒന്നാം പ്രതി. മാത്യുവാണ് രണ്ടാം പ്രതി. 1020 പേജുള്ള കുറ്റപത്രത്തില്‍ കുറ്റപത്രത്തില്‍ മൂന്നാം പ്രതി സര്‍ണപണിക്കാരന്‍ പ്രജികുമാറാണ്. 165 സാക്ഷികളുണ്ട്.

സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റിയന്‍, സഹോദരി ഷാലു ഫ്രാന്‍സിസ്, സക്കറിയ എന്നിവരുടെ മൊഴികളാണ് ഏറ്റവും നിര്‍ണ്ണായകമായതെന്ന് റൂറല്‍ എസ്.പി. കെ.ജി. സൈമണ്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here