എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അടക്കം ആറു പേര്‍ പോലീസ് കസ്റ്റഡിയില്‍, ചൊവ്വാഴ്ച കരിദിനം

0

കൊച്ചി: എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാംകുളം ജില്ലാ പ്രസിഡന്റ് ജി.കെ ശൗക്കത്തലി എന്നിവരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെത്തിയ വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാംകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തിയ ശേഷം പുറത്തിറങ്ങുമ്പോഴായിരുന്നു പോലീസ് നടപടി. വന്‍ പൊലിസ് സന്നാഹത്തിലാണ് സെന്‍ട്രല്‍ പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലെടുത്തവരെ പിന്നീട് വിട്ടയച്ചു. നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുമെന്ന് എസ്.ഡി.പി.ഐ പ്രഖ്യാപിച്ചു. പിന്നീട് ഇതുപിന്‍വലിച്ച് കരിദിനം ആചരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here