ഹൈദരാബാദ്: ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രഞ്ജന്‍ എസ്. സുരേഷി (56)നെ ഹൈദരാബാദിലെ അപ്പാര്‍ട്ടുമെന്റില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഓഫീസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് രാത്രിയോടെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമീര്‍പേട്ടലെ അന്നപൂര്‍ണ അപ്പാര്‍ട്ടുമെന്റില്‍ ഒറ്റക്കായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. സഹപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചിട്ടും കിട്ടാതിരുന്നതോടെ ചെന്നൈയിലായിരുന്ന ഭാര്യയെ വിവരമറിയിച്ചു. കുടുംബം പോലീസിനെ സമീപിച്ചതിനെ തുടര്‍ന്നാണ് ഫഌറ്റ് പരിശോധിച്ചത്. ആക്രമത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here