എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

0

കാഞ്ഞിരപ്പള്ളി: വീട്ടില്‍ അതിക്രമിച്ചു കയറി 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കരിമ്പക്കയം സ്വദേശി അരുണ്‍ സുരേഷിനെയാണ് ശനിയാഴ്ച പുലര്‍ച്ചെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരു റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടി പീഡനത്തിനിരിയായത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെത്തുമ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. ഈ സമയത്ത് വീട്ടിലെത്തിയ ഇയാള്‍ കുടിക്കാന്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ട് വീട്ടിലേക്കു കയറി. പിന്നാലെ ഉപദ്രവിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here