ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്

തൃശൂര്‍: ഗുരുവായൂര്‍ ട്രസ്റ്റിന്റെ ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ബുധിനി എന്ന നോവലാണ് അന്‍പത്തി ഒന്നാമത് ഓടക്കുഴല്‍ പുരസ്‌ക്കാരത്തിനര്‍ഹമായത്.
മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ നാല്‍പത്തിനാലാമത് ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് ഡോക്ടര്‍ എം. ലീലാവതി പുരസ്‌കാരം സമ്മാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here