കൊച്ചി: ഡോളർ കടത്ത് കേസിൽ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഡോളർ കടത്തുമായി ബന്ധപ്പെട്ടാണ് ലൈഫ് മിഷൻ കരാറെടുത്ത യൂണിടാകിന്റെ ഉടമയ്ക്കെതിരായ നടപടി. ഡോളർ കടത്ത് കേസിൽ അഞ്ചാം പ്രതിയാണ്. ലൈഫ് മിഷൻ കേസിലെ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ സന്തോഷ് ഈപ്പന് പിന്നീട് ജാമ്യം ലഭിച്ചു.