ക്രിക്കറ്റ് താരം സഞ്ജു സാംസണും ചാരുലതയും വിവാഹിതരായി

0

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണും തിരുവനന്തപുരം സ്വദേശിയായ ചാരുലതയും വിവാഹിതരായി. നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

മാര്‍ ഇവാനിയോസ് കോളേജിലെ പഠനകാലത്തായിരുന്നു ഇരുവരും പ്രണയത്തിലായത്. ഡല്‍ഹി പോലീസിലെ മുന്‍ ഫുട്‌ബോള്‍ താരം സാംസണ്‍ വിശ്വനാഥിന്റെയും ലിജിയുടേയും മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യീസ് എഡിറ്റര്‍ ബി. രമേഷ് കുമാറിന്റേയും രാജശ്രീയുടേയും മകളാണ് ചാരുലത.

LEAVE A REPLY

Please enter your comment!
Please enter your name here