സൈജു തങ്കച്ച കീഴടങ്ങി, ചോദ്യം ചെയ്യലിനെത്താന്‍ അഞ്ജലി റീമാദേവിന് നോട്ടീസ്

കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ രണ്ടാം പ്രതി സൈജു തങ്കച്ചന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങി. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച മൂന്നാം പ്രതി അഞ്ജലി റീമാദേവിക്കു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കി.

കളമശ്ശേരി മെട്രോ സ്‌റ്റേഷനിലെത്തിയാണ് സൈജു തങ്കച്ചന്‍ കീഴടങ്ങിയത്. സൈജു കൊച്ചിയില്‍ തന്നെ ഉണ്ടെന്നു മനസിലാക്കിയ അന്വേഷണ സംഘം രണ്ടു ദിവസമായി തെരച്ചില്‍ ശക്തമാക്കിയിരുന്നു. ബന്ധു വീടുകളില്‍ ഉള്‍പ്പെടെ പോലീസ് എത്തിയതിനു പിന്നാലെയാണ് സൈജു സ്‌റ്റേഷനിലെത്തിയത്.

ഒന്നാം പ്രതി റോയി വയലാറ്റ് കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് സൈജുവിന്റെ ഹാജരാകല്‍. മാര്‍ക്കറ്റിംഗ് ബിസിനസില്‍ ഏര്‍പ്പെട്ടിരുന്ന അഞ്ജലി റീമാദേവ് പെണ്‍കുട്ടികളെ നമ്പര്‍ 18 ഹോട്ടലി എത്തിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ വീഡിയോ അടക്കം ശേഖരിച്ചശേഷമാണ് ബുധനാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

വനിത ആയതുകൊണ്ടും ഇവരുടെ പ്രായം പരിഗണിച്ചുമാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Saiju Thankachan, the second accused in the Hotel Poxo case No. 18, has surrendered at the Kochi Metro police station this morning. Anjali Reemadev, the third accused in the case, was granted bail by the high court on Wednesday has issued a notice to appear on Wednesday for questioning. 

LEAVE A REPLY

Please enter your comment!
Please enter your name here