വിധിയില്‍ അവ്യക്തത, വിഷയം സങ്കീര്‍ണം, മണ്ഡലകാലത്ത് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത് 36 സ്ത്രീകള്‍

0
10

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന കേസിലെ സുപ്രീം കോടതി വിധിയില്‍ സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവ്യക്തത. സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. ദര്‍ശദത്തിനായി ഇതുവരെ അപേക്ഷ നല്‍കിയിട്ടുള്ളത് 36 സ്്ത്രീകള്‍.

സ്ത്രീപ്രവേശനം വിധി വന്നപ്പോള്‍ കാണിച്ച ആവേശം അബദ്ധമായിയെന്ന തിരിച്ചറിവ് പുന:പരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി വിധിയുണ്ടായപ്പോഴുള്ള സര്‍ക്കാരിന്റെയും ഇടതു മുന്നണിയുടെയും പ്രതികരണങ്ങളില്‍ വ്യക്തമാണ്. സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും വിധി എന്തുതന്നെയായാലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിധിയില്‍ വ്യക്തത വരുത്താനുണ്ടെന്നും അതു വന്നുകഴിഞ്ഞശേഷം കൂടുതല്‍ പ്രതികരിക്കാമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.

വിധിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തിടുക്കമുണ്ടാകില്ലെന്ന് വ്യക്തമായിട്ടുണ്ട്. വിധി അതിസങ്കീര്‍ണമാണെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ താങ്ങിലും തണലിലും ആരെയും മലകയറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്തിമ വിധിയുണ്ടാകാത്ത സാഹചര്യത്തില്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കരുതെന്ന നിലപാടുമായി കോണ്‍ഗ്രസും ബിജെപിയും മറ്റു സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ, ശബരിമല ദര്‍ശനത്തിനായി 36 യുവതികള്‍ ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുണ്ട്. മണ്ഡലകാലം ആരംഭിക്കാന ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് പോലീസിന്റെ ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനത്തില്‍ യുവതിയുടെ അപേക്ഷകളുടെ വിവരം പുറത്തുവരുന്നത്.

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അടക്കമുള്ളവര്‍ ശബരിമലയിലേക്ക് വരുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here