വീണ്ടും വെട്ടിക്കൊന്നു, മേലാമുറിയില്‍ ആര്‍.എസ്.എസ്. നേതാവിനെ കടയില്‍ കയറി തുരുതുരാ വെട്ടി

പാലക്കാട് | എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ വേട്ടേറ്റു കൊല്ലപ്പെട്ടു മണിക്കൂറുകള്‍ക്കുള്ളില്‍ ആര്‍.എസ്.എസ്. നേതാവിനെ വെട്ടി വീഴ്ത്തി. ആര്‍.എസ്.എസ്. മുന്‍ ശാരീരിക് പ്രമുഖായിട്ടുള്ള ശ്രീനിവാസനെയാണ് മേലാമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയത്.

ഉച്ചയ്ക്കു ഒരു മണിയോടെ കടയില്‍ കയറി വെട്ടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൂന്നു സ്‌കൂട്ടറുകളിലായി എത്തിയ അഞ്ചു പേരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. അക്രമികള്‍ കടയിലേക്കു കയറി തുരുതുരാ വെട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മേലാമുറിയില്‍ ദീര്‍ഘനാളായി വാഹന കച്ചവടം നടത്തിവന്നിരുന്നയാളാണ് കൊല്ലപ്പെട്ട ശ്രീനിവാസന്‍.

എലപ്പുള്ളിയില്‍ വെട്ടേറ്റു മരിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനു മുന്നേതത്തെ ഒരു കൊലപാതകം കൂടി അരങ്ങേറിയത് പോലീസിനെ വെട്ടിലാക്കി. കൂടുതല്‍ സേനയെ പാലക്കാട് വിന്യസിക്കാനും ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് സ്ഥലത്തേക്ക് തിരിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here