ആലപ്പുഴ: ചെങ്ങന്നൂരില്‍ തനിക്കു സീറ്റ് നിഷേധിച്ചതിനു പിന്നില്‍ ബി.ജെ.പിയും സി.പി.എണ്ണും തമ്മിലുള്ള ഡീല്‍ ആകാന്‍ സാധ്യതയുണ്ടെന്ന് ആര്.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപര്‍ ആര്. ബാലശങ്കര്‍. ചെങ്ങന്നൂരിലും ആറന്മുളയിലും സി.പി.എമ്മിന്റെ വിജയം ഉറപ്പാക്കി കോന്നിയില്‍ വിജയിക്കുകയെന്നതാകാം ഡീല്‍ എന്നും ബാലശങ്കര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെട്ടിരുന്ന ബാലശങ്കറിനെ ഒഴിവാക്കി അവസാന നിമിഷം ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിനെ പ്രഖ്യാപിക്കുകയായിരുന്നു.