തൊഴിലുറപ്പു ജോലിക്ക് കാപ്പിതോട്ടത്തിലെത്തിയ വീട്ടമ്മയെ റോട്ട്‌വീലര്‍ നായ്ക്കള്‍ ആക്രമിച്ച് മാംസം ഭക്ഷിച്ചു,  രാജമ്മ മരണപ്പെട്ടു

0

കല്‍പ്പറ്റ: തൊഴിലുറപ്പു പദ്ധതിപ്രകാരം കാപ്പി തോട്ടത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ റോട്ട് വീലര്‍ നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു. രണ്ട് കൈകളിലെയും മാംസം അവ ഭക്ഷിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീകളുടെ രക്ഷപെടുത്തല്‍ ശ്രമം കൂടി പരാജയപ്പെട്ടതോടെ വൈത്തിരി ചാരിറ്റി അംബേദ്ക്കര്‍ കോളനിയിലെ രാജമ്മയ്ക്ക് ദാരുണ അന്ത്യം.
അക്രമണത്തെ തുടര്‍ന്ന് ബോധരഹിതയായ രാജമ്മയെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍, മരണം സംഭവിക്കുകയായിരുന്നു.
കാരിക്കല്‍ ജോസ് എന്ന വ്യക്തിയുടേതാണ് നായ്ക്കള്‍. ഒരു വര്‍ഷം മുമ്പ് ജോസ് വിറ്റ തോട്ടത്തിലാണ് രാജമ്മ പണിക്കെത്തിയത്. 304 എ വകുപ്പു പ്രകാരം ജോസിനെതിരെ വൈത്തിരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here