തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ വിശദീകരണവുമായി പരസ്യം

0

തിരുവനന്തപുരം: ഹൈക്കോടതി വിമര്‍ശനത്തോടെ കൈയേറ്റ വിഷയത്തില്‍ കൂടുതല്‍ പ്രതിരോധത്തിലായ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ വിശദീകരണവുമായി വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി. പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കിക്കൊണ്ടാണ് കമ്പനി നിലപാട് വിശദീകരിക്കുന്നത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞിട്ടും മന്ത്രിയെ സ്വഭാവഹത്യ നടത്താനുള്ള ഹീനമായ ശ്രമമാണ് ചില മാധ്യമങ്ങള്‍ നടത്തുന്നത്. നേരിട്ട് ബന്ധമില്ലാത്ത പല കാര്യങ്ങളും കമ്പനിയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് കമ്പനി ആരോപിക്കുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here