മൂന്നിടത്തു കൂടി, ഞായറാഴ്ച ഏഴു ബൂത്തുകളില്‍ റീപോളിംഗ്

0

തിരുവനന്തപുരം: കള്ളവോട്ട് കണ്ടെത്തിയ മൂന്നു ബൂത്തുകളില്‍ കൂടി റീപോളിംഗ് പ്രഖ്യാപിച്ചു. ഇതോടെ ബൂത്തുകളില്‍ ഞായറാഴ്ച ഏഴു ബൂത്തുകളില്‍ റീപോളിംഗ് നടക്കും.

കാസര്‍കോട് തൃക്കരിപ്പൂര്‍ ബൂത്ത് നമ്പര്‍ 52, കുന്നിരിക്ക യു.പി.എസ്. വേങ്ങോട് നോര്‍ത്ത്, ബൂത്ത് നമ്പര്‍ 53, കണ്ണൂര്‍ ധര്‍മടം ബൂത്ത് നമ്പര്‍ 52 യു.പി.എസ് വേങ്ങോട് സൗത്ത് എന്നിവിടങ്ങളിലാണ് റീപോളിംഗ്. നേരത്തെ നാലു ബൂത്തുകളില്‍ റീ പോളിംഗ പ്രഖ്യപിച്ചിരുന്നു.

കാസര്‍കോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോര്‍ത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും കണ്ണൂര്‍ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എ യു പി എസ് എന്നിവടങ്ങളിലുമാണ് റീ പോളിംഗ് നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19ന്(ഞായറാഴ്ച) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെ വോട്ടിംഗ് നടക്കും.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here