മൂന്ന് നഗരങ്ങളില്‍ ഇനി രജിസ്‌ട്രേഷന്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കു മാത്രം

0

തിരുവനന്തപുരം: കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ഇനി പുതുതായി നിരത്തിലെത്തുക വൈദ്യുതി ഓട്ടോറിക്ഷകള്‍ മാത്രം. പിന്നീട് മറ്റു നഗരങ്ങളിലേക്കും പുതിയ നയം വ്യാപിപ്പിക്കുമെന്ന് സര്‍ക്കാര്‍ അംഗീകരിച്ച പുതിയ വൈദ്യുത വാഹന നയത്തില്‍ പറയുന്നു.

സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും പെട്രോള്‍ വാഹനങ്ങള്‍ ഒഴിവാക്കി വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഓട്ടോകളാകും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഇനി വാങ്ങുക.

സംസ്ഥാനത്ത് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഇ.ബിയെ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here